Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Journalist

മു​തി​ര്‍​ന്ന മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​ന്‍ കെ. ​ഗോ​വി​ന്ദ​ന്‍​കു​ട്ടി അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മപ്ര​​​വ​​​ര്‍​ത്ത​​​ക​​​നും സാ​​​ഹി​​​ത്യ​​​കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്ന പാ​​​ങ്ങോ​​​ട് വി​​​വേ​​​കാ​​​ന​​​ന്ദ ന​​​ഗ​​​ര്‍ ഐ​​​ശ്വ​​​ര്യ​​​യി​​​ല്‍ കെ. ​​​ഗോ​​​വി​​​ന്ദ​​​ന്‍​കു​​​ട്ടി (81) അ​​​ന്ത​​​രി​​​ച്ചു.

ആ​​​കാ​​​ശ​​​വാ​​​ണി, പി​​​ഐ​​​ബി, ഇ​​​ന്ത്യ​​​ന്‍ എ​​​ക്‌​​​സ്പ്ര​​​സ്, ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ എ​​​ക്‌​​​സ്പ്ര​​​സ്, ഇ​​​ന്ത്യ ടു​​​ഡേ തു​​​ട​​​ങ്ങി​​​യ മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച അ​​​ദ്ദേ​​​ഹം ദേ​​​ശീ​​​യ-അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ച​​​ര്‍​ച്ച​​​യാ​​​യ ഒ​​​ട്ടേ​​​റെ വാ​​​ര്‍​ത്ത​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ്രി​​​ന്‍റ് മാ​​​ധ്യ​​​മ​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പ് 10 വ​​​ര്‍​ഷ​​​ക്കാ​​​ല​​​മാ​​​ണ് അ​​​ദ്ദേ​​​ഹം റേ​​​ഡി​​​യോ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത്.

പി​​​ന്നീ​​​ട് ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ കാ​​​ഴ്ച​​​വ​​​ട്ടം എ​​​ന്ന പ്രോ​​​ഗ്രാ​​​മി​​​ന്‍റെ അ​​​വ​​​താ​​​ര​​​ക​​​നാ​​​യും ശ്ര​​​ദ്ധേ​​​യ​​​നാ​​​യി. മ​​​റ്റാ​​​ര്‍​ക്കും കി​​​ട്ടാ​​​ത്ത അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ഷ്‌ട്രീ​​​യ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ വ​​​ലി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. 1977ല്‍ ​​​അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മൊ​​​റാ​​​ര്‍​ജി ദേ​​​ശാ​​​യി സ​​​ഞ്ച​​​രി​​​ച്ച വി​​​മാ​​​നം ത​​​ക​​​ര്‍​ന്ന​​​പ്പോ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു ആ​​​കാ​​​ശ​​​വാ​​​ണി ഡ​​​ല്‍​ഹി ലേ​​​ഖ​​​ക​​​നാ​​​യി​​​രു​​​ന്ന ഗോ​​​വി​​​ന്ദ​​​ന്‍​കു​​​ട്ടി. പൈ​​​ല​​​റ്റ​​​ട​​​ക്കം അ​​​ഞ്ചു​​​പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ള്‍​പ്പെ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത അ​​​പ​​​ക​​​ടം ലോ​​​ക​​​ത്തെ ആ​​​ദ്യ​​​മാ​​​യി അ​​​റി​​​യി​​​ച്ച​​​ത് ഗോ​​​വി​​​ന്ദ​​​ന്‍​കു​​​ട്ടി​​​യാ​​​ണ്.

ക​​​ക്കി വ​​​നം കും​​​ഭ​​​കോ​​​ണം പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും അ​​​തി​​​ന്മേ​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ വ​​​ലി​​​യ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​വു​​​ക​​​യും ജു​​​ഡീ​​​ഷല്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത് ഗോ​​​വി​​​ന്ദ​​​ന്‍​കു​​​ട്ടി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​നെത്തുടർന്നായി​​​രു​​​ന്നു. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി പ​​​ത്തി​​​ല​​​ധി​​​കം പു​​​സ്ത​​​ക​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം ര​​​ചി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ടി.​​​എ​​​ന്‍. ശേ​​​ഷ​​​ന്‍റെ ജീ​​​വ​​​ച​​​രി​​​ത്ര​​​മാ​​​യ ആ​​​ന്‍ ഇ​​​ന്‍റി​​​മേ​​​റ്റ് സ്‌​​​റ്റോ​​​റി: എ ​​​ബ​​​യോ​​​ഗ്ര​​​ഫി ഓ​​​ഫ് ടി.​​​എ​​​ന്‍.​​​ ശേ​​​ഷ​​​ന്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം ര​​​ചി​​​ച്ച കാ​​​ല​​​ക്ഷേ​​​പം എ​​​ന്ന പു​​​സ്ത​​​കം വ​​​ലി​​​യ ച​​​ര്‍​ച്ച​​​യാ​​​യി. ഇ​​​തി​​​നു പു​​​റ​​​മേ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍, കെ.​​​എം. മാ​​​ണി, ബി​​​സി​​​ന​​​സു​​​കാ​​​ര​​​ന്‍ രാ​​​ജ​​​ന്‍ പി​​​ള്ള എ​​​ന്നി​​​വ​​​രു​​​ടെ ജീ​​​വ​​​ച​​​രി​​​ത്ര​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ രാ​​​ഷ്‌ട്രീയ സാ​​​മൂ​​​ഹി​​​ക ച​​​രി​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഗാ​​​ധ​​​മാ​​​യ അ​​​റി​​​വും വി​​​ശ​​​ക​​​ല​​​ന​​​ശേ​​​ഷി​​​യും കൊ​​​ണ്ട് സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെയും ഇ​​​ട​​​യി​​​ൽ അ​​​ദ്ദേ​​​ഹം ഏ​​​റെ ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​ന്‍ പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ന ച​​​രി​​​ത്ര​​​ത്തി​​​ലെ വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​യ അ​​​ധ്യാ​​​യ​​​ത്തി​​​നാ​​​ണ് ഗോ​​​വി​​​ന്ദ​​​ന്‍​കു​​​ട്ടി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ തി​​​ര​​​ശീ​​​ല വീ​​​ണി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​എ​​​സ്.​​​ബാ​​​ബു അ​​​നു​​​ശോ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ശാ​​​ര​​​ദാ​​​മ​​​ണി ത​​​ങ്ക​​​ച്ചി​​​യാ​​​ണ് ഗോ​​​വി​​​ന്ദ​​​ന്‍​കു​​​ട്ടി​​​യു​​​ടെ ഭാ​​​ര്യ. മ​​​ക്ക​​​ള്‍: കാ​​​ര്‍​ത്തി​​​ക, കാ​​​ര്‍​ത്തി​​​ക് കെ.​​​ ഗോ​​​വി​​​ന്ദ് (​​​ഇ​​​രു​​​വ​​​രും യു​​​എ​​​സ്), മ​​​രു​​​മ​​​ക്ക​​​ള്‍: അ​​​രു​​​ണ്‍, കാ​​​ത​​​റി​​​ന്‍. സം​​​സ്‌​​​കാ​​​രം പി​​​ന്നീ​​​ട്.

Latest News

Up